കോട്ടയം:കൊവിഡ് രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ 25 പൾസ് ഓക്‌സിമീറ്ററുകൾ കൊഴുവനാൽ പഞ്ചായത്തിന് കൈമാറി ജോസ് കെ മാണി. കേരളാ കോൺഗ്രസ് (എം) കൊഴുവനാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് നിമ്മി ട്വിങ്കിൾ രാജിന് തന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ജോസ് കെ മാണി ഉപകരണങ്ങൾ കൈമാറി.
പാലാ കൊഴുവനാൽ പഞ്ചായത്തിന് പൾസ് ഓക്‌സിമീറ്ററുകൾ നൽകി ജോസ് കെ മാണി - covid
കൊഴുവനാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ 25 പൾസ് ഓക്‌സിമീറ്ററുകൾ പഞ്ചായത്ത് പ്രസിഡന്‍റിന് കൈമാറി

വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് ഓക്സിജൻ നില പരിശോധിക്കാനുള്ളതാണ് പൾസ് ഓക്‌സിമീറ്ററുകൾ. മണ്ഡലം പ്രസിഡന്‍റ് അഡ്വ. ജയ്‌മോൻ പരിപ്പീറ്റത്തോട്ട്, വർക്കിങ് പ്രസിഡന്‍റ് സാജൻ മണിയങ്ങാട്ട് , സിപിഎം ജില്ലാ കമ്മിറ്റി അംഗം. ആർ.ടി. മധുസൂദനൻ, കൊഴുവനാൽ സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.എ. തോമസ് പൊന്നുംപുരയിടം, എൽഡിഎഫ് കൺവീനർ ടി.ആർ. വേണുഗോപാൽ, സിപിഎം ലോക്കൽ സെക്രട്ടറി സെന്നി തകിടിപ്പുറം, സിപിഐ ലോക്കൽ സെക്രട്ടറി അജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ്, വാർഡ് പ്രസിഡന്‍റുമാർ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Also Read:കെപിസിസി അധ്യക്ഷനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ