കേരളം

kerala

ETV Bharat / state

ജോസ് കെ മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ - ജോസ് കെ മാണി

ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു.

Jose K Mani  Election Commision  Kerala Congress(M) Chairman  ജോസ് കെ മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍  കേരള കോണ്‍ഗ്രസ് (എം)  ചെയര്‍മാന്‍  ജോസ് കെ മാണി  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍
ജോസ് കെ മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍

By

Published : Feb 11, 2021, 8:44 PM IST

കോട്ടയം: ജോസ് കെ.മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. പാർട്ടി പേരും ചിഹ്നമായ രണ്ടിലയും നേരത്തേ ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കലെത്തി നിൽക്കെ പാർട്ടിക്ക് ഏറെ ആവേശം പകരുന്നതാണ് തീരുമാനം. കേരള കോൺഗ്രസ് ചിഹ്നത്തിൽ ഇനി പാർട്ടിക്ക് മത്സരിക്കാനാകും.

നേരത്തേ ചെയർമാൻ സ്ഥാനം തർക്കത്തിലായതിനെത്തുടർന്ന് ജോസ് കെ.മാണി വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ച് അദ്ദേഹത്തെ ചെയർമാനായി തീരുമാനിച്ചിരുന്നു. അതിനാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകിയിരിക്കുന്നത്. വിഷയത്തിൽ പി.ജെ. ജോസഫ് പ്രതികരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details