കോട്ടയം: വോട്ടിങ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന ജില്ലകളിലും എൽഡിഎഫ് മുന്നേറ്റം ഉണ്ടാക്കുമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കോട്ടയം ജില്ലയില്‍ വന്‍മുന്നേറ്റമുണ്ടാവുമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും ജോസ് കെ മാണി പറഞ്ഞു.
വോട്ടിങ് കുറഞ്ഞതിൽ ആശങ്കയില്ല:ജോസ് കെ മാണി - എൽഡിഎഫ് മുന്നേറ്റം ഉണ്ടാക്കും
ബൂത്ത് അടിസ്ഥാനത്തില്‍ ലഭിച്ച കണക്കുകളുടെ വിലയിരുത്തല്‍ നടത്തി. പോളിംഗ് ശതമാനം കുറഞ്ഞപ്പോള്‍ പലപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിഭക്ഷം ലഭിച്ചിട്ടുണ്ട്.
വോട്ടിങ് കുറഞ്ഞതിൽ ആശങ്കയില്ല:ജോസ് കെ മാണി
കേരള കോണ്‍ഗ്രസിന്‍റേയും എല്‍ഡിഎഫിന്‍റേയും പരമാവധി വോട്ടുകള്‍ പോള്‍ ചെയ്‌തിട്ടുണ്ട്. ബൂത്ത് അടിസ്ഥാനത്തില്‍ ലഭിച്ച കണക്കുകളുടെ വിലയിരുത്തല്‍ നടത്തി. പോളിങ് ശതമാനം കുറഞ്ഞപ്പോള്‍ പലപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിഭക്ഷം ലഭിച്ചിട്ടുണ്ട്. ഇക്കുറി അതാവര്‍ത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.