കോട്ടയം:പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണിയും യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാലാ നിയോജക മണ്ഡലം അസി.റിട്ടേണിങ് ഓഫിസര്‍ ഷൈന്‍ മോന്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കേരള കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ 'രണ്ടില' തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നൽകിയ ഹൈക്കോടതി വിധിക്കെതിരെ പിജെ ജോസഫ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയിരുന്നു.
പാലായില്‍ ജോസ് കെ.മാണിയും മാണി സി.കാപ്പനും പത്രിക സമര്‍പ്പിച്ചു - nomination assembly election
രണ്ടില ചിഹ്നം കിട്ടിയതിലുള്ള സന്തോഷം പങ്ക വച്ച് ജോസ് കെ.മാണി. പാലയിലെ ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന് മാണി സി.കാപ്പന്‍.
പാലയില്‍ ജോസ് കെ.മാണിയും മാണി സി.കാപ്പനും പത്രിക സമര്‍പ്പിച്ചു
കൂടുതല്‍ വായനയ്‌ക്ക്:'രണ്ടില' ജോസ് വിഭാഗത്തിന് തന്നെ; ജോസഫിന്‍റെ അപ്പീല്‍ സുപ്രീംകോടതി തള്ളി
അതേസമയം ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന് മാണി സി.കാപ്പന്‍ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Last Updated : Mar 15, 2021, 6:19 PM IST