കേരളം

kerala

ETV Bharat / state

Puthupally | പുതുപ്പള്ളി മാറ്റത്തിന്‍റെ ചരിത്രമെഴുതുമെന്ന് ജോസ് കെ മാണി, രാഷ്‌ട്രീയം പറഞ്ഞ് വോട്ട് നേടാനാവില്ലെന്ന് കെസി വേണുഗോപാല്‍ - ജോസ് കെ മാണി

പുതുപ്പള്ളിയിൽ വികസനത്തിൻ്റെ രാഷട്രീയം ചർച്ച ചെയ്യുമെന്നും വികസനം പുതുപ്പള്ളിയിലെ ജനങ്ങളുടെ അവകാശമാണെന്നും ജോസ് കെ മാണി പറഞ്ഞു.

jose k mani  k c venugopal  puthupally election  puthupally byelection  jaick c thomas  chandi oommen  ommen chandy  Puthupally  പുതുപ്പള്ളി  ജോസ് കെ മാണി  കെ സി വേണുഗോപാല്‍  വികസനത്തിൻ്റെ രാഷട്രീയം  കോട്ടയം  ജോസ് കെ മാണി  കെ സി വേണുഗോപാല്‍
Puthupally | പുതുപ്പള്ളി മാറ്റത്തിന്‍റെ ചരിത്രമെഴുതുമെന്ന് ജോസ് കെ മാണി, രാഷ്‌ട്രീയം പറഞ്ഞ് വോട്ട് നേടാനാവില്ലെന്ന് കെ സി വേണുഗോപാല്‍

By

Published : Aug 15, 2023, 9:30 AM IST

Puthupally | പുതുപ്പള്ളി മാറ്റത്തിന്‍റെ ചരിത്രമെഴുതുമെന്ന് ജോസ് കെ മാണി, രാഷ്‌ട്രീയം പറഞ്ഞ് വോട്ട് നേടാനാവില്ലെന്ന് കെ സി വേണുഗോപാല്‍

കോട്ടയം: ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പുതുപ്പള്ളിയിൽ ഇടതുക്ഷ എംഎൽഎ ഓഫീസ് തുറക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി. പുതുപ്പള്ളിയിൽ പുതു ചരിത്രമെഴുതും ആ മാറ്റമാണ് മണ്ഡലത്തിൽ ഇപ്പോൾ ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാമ്പാടിയിൽ എൽഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുപ്പള്ളി മാറി ചിന്തിക്കും. പുതുപ്പള്ളിയിൽ വികസനത്തിൻ്റെ രാഷട്രീയം ചർച്ച ചെയ്യും. വികസനം പുതുപ്പള്ളിയിലെ ജനങ്ങളുടെ അവകാശമാണ്. വികസനമാണ് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം. ജെയ്‌കിൻ്റെ സ്ഥാനാർഥിത്വത്തോടെ ഭീതിയിലായ യുഡിഎഫ് ബിജെപിയുമായി അവിശുദ്ധ സഖ്യത്തിന് ശ്രമിക്കുകയാണ്. പുതുപ്പള്ളിക്ക് സമീപത്ത് കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് നടപടി ഇതിന് തെളിവാണെന്നും ജോസ് കെ മാണി എം.പി പറഞ്ഞു.

സിപിഐ ജില്ല സെക്രട്ടറി വി ബി ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ, തോമസ് ചാഴികാടൻ എം പി, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, എൽഡിഎഫ് നേതാക്കളായ ലോപ്പസ് മാത്യു, കെ.ആർ രാജൻ, ബെന്നി മൈലാടൂർ, രാജീവ് നെല്ലികുന്നേൽ, പോൾസൺ പീറ്റർ ഫ്രാൻസിസ് തോമസ്, സണ്ണി തോമസ്, സി.കെ ശശിധരൻ, കെ.എം രാധാകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.

എല്‍ഡിഎഫ് കേരളത്തെ തകര്‍ത്തുവെന്ന് കെസി വേണുഗോപാല്‍: രാഷ്‌ട്രീയം പറഞ്ഞ് വോട്ട് ചോദിക്കാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഏഴ്‌ വര്‍ഷം കൊണ്ട് കേരളത്തെ അവര്‍ തര്‍ത്തുവെന്നും തുടർ ഭരണം കിട്ടിയപ്പോൾ കേരളത്തെ മെച്ചപ്പെടുത്താനല്ല മറിച്ച് സ്വന്തം കുടുംബത്തെ മെച്ചപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിച്ചതെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാല്‍.

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായി പുതുപ്പള്ളി മാറുമെന്ന് വിഡി സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ, യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലക്കുട്ടി, പി ജെ ജോസഫ്, എൻ കെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, സിപി ജോൺ, ജി ദേവരാജൻ, അഡ്വ. രാജൻ ബാബു, കെ സി ജോസഫ്, മോൻസ് ജോസഫ്, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ പി സി വിഷ്‌ണുനാഥ്, അൻവർ സാദത്ത്, ഉമ തോമസ്, റോജി എം ജോൺ, ഷാഫി പറമ്പിൽ എന്നിവർ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

തെരഞ്ഞെടുപ്പ് സെപ്‌തംബര്‍ അഞ്ചിന്: ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കും. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്‌റ്റ് 17 ആണ്. സൂക്ഷ്‌മ പരിശോധന ഓഗസ്‌റ്റ് 18ന് നടക്കും.

നോമിനേഷൻ പിന്‍വലിക്കാൻ ഓഗസ്റ്റ് 21 വരെയാണ് സമയ പരിധി. സെപ്റ്റംബർ എട്ടിന് വോട്ടെണ്ണൽ.

ABOUT THE AUTHOR

...view details