കേരളം

kerala

ETV Bharat / state

മാണി സി കാപ്പൻ വ്യക്തിഹത്യ നടത്തിയെന്ന് ജോസ് കെ മാണി

നിരന്തരം തനിയ്‌ക്കെതിരെ നുണപ്രചരണങ്ങൾ അഴിച്ചുവിട്ടെന്നും ഇതൊന്നും വിശ്വസിക്കുന്നവരല്ല പാലാക്കാരെന്നും ജോസ് കെ മാണി.

jose k mani against mani c kappan  jose k mani  mani c kappan  pala  മാണി സി കാപ്പൻ  മാണി സി കാപ്പൻ വ്യക്തിഹത്യ നടത്തി  ജോസ് കെ മാണി  പാല കോട്ടയം
മാണി സി കാപ്പൻ വ്യക്തിഹത്യ നടത്തിയെന്ന് ജോസ് കെ മാണി

By

Published : Apr 7, 2021, 6:07 PM IST

കോട്ടയം:മാണി സി കാപ്പൻ വ്യക്തിഹത്യ നടത്തിയെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. നിരന്തരം തനിയ്‌ക്കെതിരെ നുണപ്രചരണം അഴിച്ചുവിട്ടു. ഇതൊന്നും വിശ്വസിക്കുന്നവരല്ല പാലാക്കാരെന്നും പാലായുടെ വികസനത്തെക്കുറിച്ച് ഒന്നുംതന്നെ കാപ്പൻ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നും പറയാനില്ലാതെ വന്നപ്പോൾ നുണപ്രചരണം നടത്തി ജയിക്കാൻ നോക്കി. പക്ഷേ പാലാ എൽഡിഎഫിനൊപ്പമാണെന്നും എൽഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

മാണി സി കാപ്പൻ വ്യക്തിഹത്യ നടത്തിയെന്ന് ജോസ് കെ മാണി

ABOUT THE AUTHOR

...view details