കോട്ടയം:കേരള കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. തോമസ് ചാഴികാടൻ, ഡോ. എൻ ജയരാജ്, പി.കെ സജീവ്, എന്നിവരാണ് വൈസ് ചെയർമാൻമാർ.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി തന്നെ; സിപിഐക്കെതിരെ പരോക്ഷ വിമർശനം - Kerala Congress M Vice Chairmen
തോമസ് ചാഴികാടൻ, ഡോ. എൻ ജയരാജ്, പി.കെ സജീവ്, എന്നിവരാണ് വൈസ് ചെയർമാൻമാർ. മന്ത്രി റോഷി അഗസ്റ്റിൻ പാർലമെൻ്ററി പാർട്ടി ലീഡർ
എൻ.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉള്ളത്. 15 ജനറൽ സെക്രട്ടറിമാർ, 23 ഉന്നതാധികാര സമിതി അംഗങ്ങൾ, 91 സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങൾ, 131 സെക്രട്ടേറിയറ്റ് അംഗങ്ങൾ, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു.
മന്ത്രി റോഷി അഗസ്റ്റിനെ പാർലമെൻ്ററി പാർട്ടി ലീഡറായും യോഗം അംഗീകരിച്ചു. അതേസമയം സിപിഐക്കെതിരെ പരോക്ഷ വിമർശനവുമായി ജോസ് കെ മാണി രംഗത്തെത്തി. തുടർഭരണo കിട്ടാൻ കേരള കോൺഗ്രസ് എം നിർണായക പങ്കാണ് വഹിച്ചത്. ഇത് അംഗീകരിക്കാൻ പറ്റാത്ത ചിലർ ഇപ്പോഴും ഉണ്ട്. ചിലപ്പോഴൊക്കെ അത് തികട്ടി വരുന്നുണ്ടെന്നായിരുന്നു ജോസ് കെ മാണിയുടെ പരാമർശം.