കോട്ടയം: ബഫർസോൺ ഉപഗ്രഹ സർവേ പ്രായോഗികമല്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പമ്പാവാലിയും എയ്ഞ്ചൽ വാലിയും വനഭൂമിയാണെന്ന ഉപഗ്രഹ സർവേയിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ്സൈറ്റിൽ വന്നിരിക്കുന്ന റിപ്പോർട്ടുകൾക്ക് വ്യക്തതയില്ലെന്ന ആശങ്കയും പരാതിയും ഉയർന്നുവന്നിട്ടുണ്ട്. ഇത്തരം ആശങ്കകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഫർസോൺ ഉപഗ്രഹ സർവേ പ്രായോഗികമല്ല; ജോസ് കെ മാണി - ജോസ് കെ മാണി
വെബ്സൈറ്റിൽ വന്നിരിക്കുന്ന റിപ്പോർട്ടുകൾക്ക് വ്യക്തതയില്ല. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവ്യക്തതകൾ നീക്കണം. പഞ്ചായത്ത് തല സമിതികൾ രൂപീകരിക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.
ബഫർസോൺ ഉപഗ്രഹ സർവേ പ്രായോഗികമല്ല; ജോസ് കെ മാണി
സർവേ റിപ്പോർട്ടുകളിൽ വ്യക്തതയും കൃത്യതയും വേണം. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അവ്യക്തതകൾ നീക്കണം. അതിനുശേഷം പഞ്ചായത്ത് തല സമിതികൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർവേയിൽ വനഭൂമി വർധിക്കുകയാണ് ഉണ്ടായത്. നേരിട്ടുള്ള സർവേയാണ് വേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.