കോട്ടയം : മുന്‍ ഡിജിപി ആർ. ശ്രീലേഖ കള്ളക്കഥകള്‍ മെനയാൻ വിദഗ്‌ധയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോൻ പുത്തൻപുരയ്ക്കൽ. പ്രശസ്‌തിക്കുവേണ്ടി എന്തും പറയുന്നയാളാണ് ശ്രീലേഖ. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സഹായിക്കാൻ വേണ്ടിയാണ് നുണ പറയുന്നതെന്നും ജോമോൻ ആരോപിച്ചു.
ആര്‍ ശ്രീലേഖ കള്ളക്കഥകള്‍ മെനയാന്‍ വിദഗ്‌ധ, നുണ പറയുന്നത് ദിലീപിനെ സഹായിക്കാന്‍ : ജോമോൻ പുത്തൻപുരയ്ക്കൽ - Jomon Puthanpurakkal
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സഹായിക്കാൻ വേണ്ടിയാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നുണ പറയുന്നതെന്ന് ജോമോൻ പുത്തന്‍പുരയ്ക്കല്‍
പ്രശസ്‌തിക്കുവേണ്ടി ആര്‍. ശ്രീലേഖ പറയുന്നത് നുണക്കഥകള്‍; ജോമോൻ പുത്തൻപുരയ്ക്കൽ
എഎസ്‌പി ആയിരിക്കെ കുഞ്ഞിനെ കൊന്ന അമ്മയെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് ശ്രീലേഖ ഒരു പ്രമുഖ മാസികയില്‍ എഴുതി. ഇതിനെതിരെ താൻ പരാതി നൽകിയിരുന്നു. എന്നാല്‍ സാഹിത്യ സൃഷ്‌ടി മാത്രമാണ് നടത്തിയതെന്നായിരുന്നു വിശദീകരണം. വായനക്കാരെ ആകർഷിക്കാൻ വേണ്ടിയാണ് നുണ എഴുതിയതെന്നാണ് ശ്രീലേഖ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നല്‍കിയതെന്നും ജോമോൻ പറഞ്ഞു.