കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസിൻ്റെ തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്ന ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിൻ്റെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോട്ടയത്ത് പറഞ്ഞു.
അഭയ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചു: ജോമോൻ പുത്തൻപുരയ്ക്കൽ - ജസ്റ്റിസ് സിറിയക്ക് ജോസഫ്
കേസിലെ പ്രതി ഫാ. തോമസ് കോട്ടൂരിൻ്റെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
അഭയ കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചുവെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ
അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡി. അഡ്വക്കേറ്റ് ജനറലായിരുന്നു . നാർകോ അനാലിസിസുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് അഭയ കേസിൽ പ്രതികൾക്ക് അനുകൂലമാക്കി മാറ്റാൻ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചുവെന്നും ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചു.