കേരളം

kerala

ETV Bharat / state

പിറവത്ത് യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് ജോണി നെല്ലൂര്‍ - piravam

ന്യൂനപക്ഷ ഏകീകരണമാണ് സംസ്ഥാനത്ത് വോട്ടിംങ് ശതമാനം ഉയരാന്‍ കാരണം. മക്കള്‍ രാഷ്ട്രീയത്തെ കുറിച്ച്  അഭിപ്രായം പറഞ്ഞ് വിവാദം സൃഷ്ടിക്കാനില്ലെന്ന് ജോണി നെല്ലൂര്‍.

പിറവത്ത് യുഡിഎഫിന് ഭൂരിപക്ഷം കുറയും

By

Published : Apr 25, 2019, 3:42 PM IST

Updated : Apr 25, 2019, 6:49 PM IST

കോട്ടയം: പിറവത്ത് യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍. അനൂപ് ജേക്കബിന് ലഭിച്ച ഭൂരിപക്ഷം മാത്രമേ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുകയുള്ളുവെന്ന് അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും യുഡിഎഫ് വിജയംനേടും. ന്യൂനപക്ഷ ഏകീകരണമാണ് സംസ്ഥാനത്ത് വോട്ടിംങ് ശതമാനം ഉയരാന്‍ കാരണമായത്. വിശ്വാസി സമൂഹം ഒന്നാകെ യുഡിഎഫ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അക്രമരാഷ്ട്രീയവും നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് നയങ്ങളും ജനങ്ങള്‍ താല്‍പര്യപ്പെടുന്നില്ലെന്ന് മനസിലാക്കാന്‍ സാധിച്ചു. കാസർകോഡും കണ്ണൂരും വടകരയിലും കള്ളവോട്ട് നടന്നെങ്കിലും കണ്ണൂരിലെ കള്ളവോട്ടിനെ അതിജീവിക്കാൻ സുധാകരന് സാധിക്കും.

പിറവത്ത് യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് ജോണി നെല്ലൂര്‍

പരാജയ ഭീതിയാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് കാണിച്ച അസഹിഷ്ണുതയ്ക്ക് പിന്നില്‍. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം യുഡിഎഫ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ വിഭാഗം എൽ ഡി എഫിന് വേണ്ടി പ്രവർത്തിച്ചത് യുഡിഎഫിനെ ബാധിക്കുമെന്നും ജോണി നെല്ലൂർ ആശങ്ക പ്രകടിപ്പിച്ചു. മക്കള്‍ രാഷ്ട്രീയത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അഭിപ്രായം പറഞ്ഞ് വിവാദം സൃഷ്ടിക്കാനില്ലെന്നും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനാണ് പ്രാധാന്യം ല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Apr 25, 2019, 6:49 PM IST

ABOUT THE AUTHOR

...view details