കോട്ടയം:മന്ത്രി എം.എം. മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. അപകടം ചങ്ങനാശേരിക്ക് സമീപം മാമ്മൂട്ടിൽ. മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. എസ്ഐ അടക്കം മൂന്നു പൊലീസുകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിസാരമായി പരിക്കേറ്റ ഇവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം. നിയന്ത്രണം നഷ്‌ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു.
എം.എം. മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് മറിഞ്ഞു - എം.എം. മണിയുടെ പൈലറ്റ് ജീപ് അപകടം
ജീപ്പ് നിയന്ത്രണം നഷ്‌ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു
![എം.എം. മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് മറിഞ്ഞു mm mani news mm mani pilot accident kottayam police jeep accident എം.എം. മണി വാർത്ത എം.എം. മണിയുടെ പൈലറ്റ് ജീപ് അപകടം കോട്ടയം പൊലീസ് ജീപ്പ് അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11782547-1097-11782547-1621169452200.jpg)
പൊലീസ് ജീപ്പ് മറിഞ്ഞു