കേരളം

kerala

ETV Bharat / state

Jeep Collide With Autorickshaw Kottayam : ഓട്ടോറിക്ഷയില്‍ എതിരെ വന്ന ജീപ്പ് ഇടിച്ചുകയറി ; 3 പേര്‍ക്ക് ദാരുണാന്ത്യം - പൊൻകുന്നം പൊലീസ്

Pala Ponkunnam Accident : ഇന്നലെ രാത്രി 10.30നായിരുന്നു അപകടം. മരിച്ചവര്‍ മൂന്ന് പേരും ബസ് ജീവനക്കാരാണ്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

Kottayam Autorickshaw jeep accident  Jeep Collide With Autorickshaw Kottayam  Pala Ponkunnam Accident  ഓട്ടോറിക്ഷയില്‍ എതിരെ വന്ന ജീപ്പ് ഇടിച്ചുകയറി  അപകടം  പാലാ  പൊൻകുന്നം  പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത  കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി  പൊൻകുന്നം പൊലീസ്  Jeep Collide With Autorickshaw
Jeep Collide With Autorickshaw Kottayam

By ETV Bharat Kerala Team

Published : Oct 19, 2023, 1:55 PM IST

കോട്ടയം : പാലാ-പൊൻകുന്നം റോഡിൽ കൊപ്രാക്കളം ജങ്ഷനിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയാത്രക്കാരായ മൂന്നുപേർ മരിച്ചു (Jeep Collide With Autorickshaw Kottayam). ഇന്നലെ (ഒക്‌ടോബര്‍ 18) രാത്രി ആയിരുന്നു സംഭവം. അപകടത്തില്‍ രണ്ടുപേർക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് (Pala Ponkunnam Accident).

തിടനാട് മഞ്ഞാങ്കൽ തുണ്ടിയിൽ ആനന്ദ് (24), പള്ളിക്കത്തോട് സ്വദേശികളായ വിഷ്‌ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. പള്ളിക്കത്തോട് അരുവിക്കുഴി ഓലിക്കൽ അഭിജിത്ത് (23) അരീപ്പറമ്പ് സ്വദേശി അഭി (18) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ബുധനാഴ്‌ച (ഒക്‌ടോബര്‍ 18) രാത്രി 10.30നായിരുന്നു അപകടം (Kottayam Autorickshaw jeep accident). പൊൻകുന്നത്തുനിന്ന് കൂരാലി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിരെയെത്തിയ ജീപ്പ് ദിശതെറ്റി വന്ന്‌ ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്നവർ സ്വകാര്യ ബസ് ജീവനക്കാരാണ്.

Also Read:Pedestrian Women Were Hit By Car : നിയന്ത്രണംവിട്ട് ഇരച്ചെത്തി കാര്‍, യുവതികളെ ഇടിച്ചുതെറിപ്പിച്ചു, 23കാരിക്ക് ദാരുണാന്ത്യം

ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്. മൂന്നുപേരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി ജീപ്പിലുണ്ടായിരുന്നവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details