കോട്ടയം :കോട്ടയത്ത് ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. സോണിയ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ ഇഡിയെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ട്രെയിൻ തടയാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു.
സോണിയയെ ചോദ്യം ചെയ്യല്‍ : കോട്ടയത്ത് ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ് - കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം
കോൺഗ്രസ് നേതാക്കളെ കേന്ദ്രസർക്കാർ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തുന്നു എന്നാരോപിച്ച് കോട്ടയത്ത് ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കോൺഗ്രസ് നേതാക്കൾക്കെതിരായ ഇ.ഡി നീക്കം; കോട്ടയത്ത് ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം
തുടർന്ന്, കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ റെയിൽവേ പൊലീസ് സ്റ്റേഷന് സമീപം യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മറിയപ്പള്ളി ട്രെയിനിനുമുന്നിൽ ചാടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് നേതാക്കളായ ചിന്‍റു കുര്യൻ, ടോം കോര, രാഹുൽ മറിയപ്പള്ളി, അരുൺ മാർക്കോസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.