കേരളം

kerala

കൊവിഡ് നിയന്ത്രണം : ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി അതിര്‍ത്തികള്‍ അടച്ചു

By

Published : May 19, 2021, 6:15 PM IST

അടിയന്തര ആവശ്യങ്ങള്‍ക്കെത്തുന്നവരെ മാത്രമാകും റോഡ് കടത്തിവിടുക.

kerala covid  kottayam covid  kerala covid surge  covid second wave  കൊവിഡ് വ്യാപനം  കേരള കൊവിഡ്  കോട്ടയം കൊവിട്  ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി  triple lockdown kerala  kerala lockdown
കൊവിഡ് നിയന്ത്രണം; ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി അതിര്‍ത്തികള്‍ അടച്ചു

കോട്ടയം: കൊവിഡ് അധിക നിയന്ത്രണങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ അതിര്‍ത്തി റോഡുകള്‍ അടച്ചു. വലിയ തകരഷീറ്റുകളും ബാരിക്കേഡുകളും ഉപയോഗിച്ചാണ് റോഡുകള്‍ പൂട്ടിയത്. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാകും റോഡ് കടത്തിവിടുക. കാഞ്ഞിരപ്പള്ളി റോഡില്‍ ആനിപ്പടിയിലും തൊടുപുഴ റോഡിലും വാഗമണ്‍ റോഡില്‍ ആനിയിളപ്പിലും വഴികൾ അടയ്ക്കും.

Also Read:മില്‍മ സംഭരണം നിർത്തി; പാലിൽ കുളിച്ച് കർഷകരുടെ പ്രതിഷേധം

മറ്റ് പഞ്ചായത്തുകളിലേയ്ക്കുള്ള ഇടറോഡുകളും അടയ്ക്കും. ഇവിടങ്ങളില്‍ പൊലീസ് കാവലേര്‍പ്പെടുത്തും. നിലവില്‍ പൂഞ്ഞാറിലേയ്ക്കുള്ള റോഡ് അടച്ചിട്ടില്ല. പൂഞ്ഞാര്‍ റോഡും അടച്ചേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. പാല റോഡില്‍ പനയ്ക്കപ്പാലത്ത് നിലവില്‍ പൊലീസ് പരിശോധനയുണ്ട്. പോലീസിനൊപ്പം ഈരാറ്റുപേട്ടയിലെ നന്‍മക്കൂട്ടം സംഘടനയും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും ചേര്‍ന്നാണ് റോഡുകള്‍ അടച്ചത്.

ABOUT THE AUTHOR

...view details