കോട്ടയം:പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധം. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ലെന്ന സതീശന്‍റെ പരാമര്‍ശത്തിനെതിരെയാണ് കോട്ടയം ചങ്ങനാശ്ശേരിയിൽ തൊഴിലാളികൾ തെരുവിലിറങ്ങിയത്. സതീശൻ പരാമർശം പിൻവലിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
അതേസമയം, പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ രംഗത്തെത്തി. ഐ.എന്‍.ടി.യു.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.പി തോമസിന്റെ നേതൃത്വത്തിലാണ് ചങ്ങനാശ്ശേരി നഗരത്തിൽ തൊഴിലാളികൾ പ്രകടനം നടത്തിയത്.' ഇക്കാലമത്രയും ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ല'. പരാമർശം പിൻവലിച്ചു സതീശൻ മാപ്പുപറയണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.