കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു. അനശ്വര , ആഷ തിയേറ്റർ, സിഎംഎസ് കോളജ് എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്. 18 ലോക സിനിമ ഉൾപ്പെടെ 39 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 18 ലോക സിനിമയും 27-ാമത് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചവയാണ്.
ലോക സിനിമകൾ കൺട്രി ഫോക്കസ് (Country Focus), കലൈഡോസ്‌കോപ്പ് (Kaleidoscope) എന്നീ വിഭാഗങ്ങളും മലയാള ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. സ്‌പാനിഷ് ചിത്രം 'ഉതാമ' (Utama), അറബി ചിത്രം ആലം (Alam), ഔർ ഹോം എ പ്ലെയ്‌സ് ഓഫ് ഔർ ഓൺ (Our Home A Place of Our Own), പ്രിസൺ 77 (Prison 77) എന്നീ ചിത്രങ്ങളും പ്രദർശനത്തിനെത്തും. കോട്ടയത്തെ ചലച്ചിത്രകാരൻമാരുടെ ചിത്രങ്ങൾ സിഎംഎസ് കോളജിലെ തീയേറ്ററിൽ പ്രദർശിപ്പിക്കും.
ഇന്നലെ വൈകുന്നേരം കോട്ടയം അനശ്വര തിയേറ്ററിൽ വച്ച് മന്ത്രി വി എൻ വാസവനാണ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്‌തത്. സമകാലീന സാമൂഹീക ജീവിതത്തിന്‍റെ നേർക്കാഴ്‌ചകളാണ് സിനിമകൾ. വരും വർഷങ്ങളിലും ഈ മേള ഏറ്റവും സജീവമായി തുടരുമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.
ചടങ്ങിൽ മുഖ്യാതിഥിയായി കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ചെയർമാൻ സയീദ് അക്തർ മിർസ. വെള്ളിയാഴച് നടന്ന പ്രദർശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടടത്.
ഇന്നത്തെ സിനിമകൾ:ആലം (9.30), ഡിസിഷൻ ടു ലീവ് (12.00), ആർഎംഎൻ (3.00), പ്രിസൺ 77 (7.00), ബാക്കി വന്നവർ (9.45), അറിയിപ്പ് (12.15), പട (3.00), ട്രയാംഗിൾ ഓഫ് സാഡ്‌നസ് (7.15) എന്നീ ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും.