കോട്ടയം:ജില്ലയിൽ മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ കിഴക്കൻ മലയോര മേഖലകൾ ഭീതിയിൽ. ഒക്ടോബർ 16ന് പ്രകൃതി ദുരന്തമുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്, എന്തയാർ, കൊക്കയാർ എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇതേതുടര്‍ന്ന്, പുല്ലകയാറ്റിൽ ജലനിരപ്പ് ഉയരുകയും താത്‌ക്കാലികമായി നിർമിച്ച തടിപ്പാലം വെള്ളത്തിനടിയിലുമായി.
കോട്ടയത്ത് മഴ ശക്തിപ്രാപിക്കുന്നു; ഭീതിയോടെ മലയോര മേഖല, പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
കൂട്ടിക്കൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ ശക്തമായ മഴതുടരുകയാണ്.
കോട്ടയത്ത് മഴ ശക്തിപ്രാപിക്കുന്നു; മലയോര മേഖലകൾ ഭീതിയിൽ, പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
ALSO READ:മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയായി; അധികജലം ഒഴുക്കി വിടാൻ സാധ്യത
ഇതോടെ, ഏന്തയാർ നിവാസികളുടെ യാത്ര ദുരിതത്തിലായി. മണിമലയാറിന്‍റെ കൈവഴികളായ താളുംകൾ തോടും ചന്തക്കടവ് തോടും നിറഞ്ഞൊഴുകി. ഈ സാഹചര്യത്തില്‍ തീരദേശത്തുള്ള മൂന്ന് വീടുകൾ വെള്ളത്തിനടിയിലായി. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴതുടരുന്നുവെങ്കിലും അപകടകരമായ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.