കേരളം

kerala

ETV Bharat / state

തന്ത്രപരമായി വിളിച്ചും ചാറ്റ് ചെയ്‌തും 'അതേ നാണയത്തില്‍' പ്രതിയെ കുരുക്കി പൊലീസ് ; 15 ലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍ - കോട്ടയം ഇന്നത്തെ വാര്‍ത്ത

വയനാട് പേരിയ സ്വദേശി ബെന്നിയാണ് കോട്ടയം പാലായില്‍ പിടിയിലായത്

inter district culprit arrested in pala  Installment fraud culprit arrested in kottayam pala  ഇന്‍സ്‌റ്റാള്‍മെന്‍റിന്‍റെ പേരില്‍ തട്ടിയത് 15 ലക്ഷം  നിരവധി ജില്ലകളില്‍ പ്രതിയായ ആള്‍ പാലയില്‍ പിടിയില്‍  കോട്ടയം ഇന്നത്തെ വാര്‍ത്ത  kottayam todays news
ഇന്‍സ്‌റ്റാള്‍മെന്‍റിന്‍റെ പേരില്‍ തട്ടിയത് 15 ലക്ഷം; നിരവധി ജില്ലകളില്‍ പ്രതിയായ ആള്‍ പിടിയില്‍

By

Published : Feb 14, 2022, 9:34 PM IST

കോട്ടയം :ഇൻസ്റ്റാൾമെന്‍റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. വയനാട് പേരിയ സ്വദേശി ബെന്നിയാണ് (43) കോട്ടയം പാലായില്‍ അറസ്റ്റിലായത്. കഴിഞ്ഞ ആറുമാസമായി പാലായില്‍ തട്ടിപ്പുനടത്തി വരികയായിരുന്നു ഇയാള്‍.

ഒരു ദിവസം ഒരു ജില്ല, തട്ടിപ്പിന് പ്രത്യേക തന്ത്രം

സാധനം ലഭിക്കാതെ വരുമ്പോൾ വിളിക്കുന്ന ആളുകളോട് മോശമായി സംസാരിച്ചെന്നും ഇയാള്‍ക്കെതിരായി പരാതിയുണ്ട്. സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് പതിവായിരുന്നു. 14 ജില്ലകളിലും സമാനമായ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ദിവസവും നിരവധി ജില്ലകള്‍ കറങ്ങി നടന്നാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇക്കാരണത്താല്‍, ഇയാളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.

പാല ഡി.വൈ.എസ്‌.പി ഷാജു ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. 2000 രൂപയോ അതിൽ താഴെയോ ഉള്ള തുകയാണ് ഇയാൾ അഡ്വാൻസായി വാങ്ങിയത്. അതുകൊണ്ടുതന്നെ കൂടുതൽ പേർ പരാതി നല്‍കിയിരുന്നില്ല. സ്ത്രീകൾ മാത്രം ഉള്ള വീടുകളിൽ ആയിരുന്നു ഇയാൾ കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ കുറേ നാളുകളായി സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു പ്രതി.

പ്രതിക്കെതിരായി 10 ജില്ലകളിൽ കേസുകള്‍

ചാറ്റ് ചെയ്‌തും വനിത പൊലീസ് ഫോണ്‍ വിളിച്ച് സൗഹൃദത്തിലാക്കിയുമാണ് പാലായിൽവച്ച് ബെന്നിയെ പിടികൂടിയത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇയാൾ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിൽ നിന്നുമായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് മൊഴി നല്‍കി. തട്ടിപ്പിലൂടെ കിട്ടുന്ന തുക, ചെരുപ്പുകൾ വാങ്ങി കൂട്ടുന്നതിനും മദ്യപാനത്തിനും മസാജിങ്ങിനും തിരുമ്മല്‍ ചികിത്സയ്ക്കുമായി ചെലവഴിക്കുകയായിരുന്നു. കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്‌ജിൽ നിന്നും നിരവധി രസീത് കുറ്റികളും 400 ജോഡി ചെരുപ്പുകളും പൊലീസ് കണ്ടെടുത്തു.

സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേരളത്തിലെ 10 ജില്ലകളിൽ നിലവില്‍ കേസുകളുണ്ട്. ആറുമാസം മുന്‍പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് കണ്ണൂർ കേളകം പൊലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിത ജഡ്‌ജിയോട് ഫോണിൽ അശ്ലീല സംസാരം നടത്തിയതിനും കേസുകളുണ്ട്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് നിരവധി ജില്ലകളിലും നിന്ന് അനേകം ഫോൺകോളുകളാണ് സ്റ്റേഷനിൽ എത്തുന്നത്.

ALSO READ:വീണ്ടും വിദ്യാലയങ്ങള്‍ തുറന്നതിന്‍റെ ആവേശത്തില്‍ കുട്ടികള്‍ ; വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ മന്ത്രി

ഇയാൾക്കെതിരെ പരാതി ലഭിക്കുമ്പോൾ സ്റ്റേഷനിൽനിന്നും വിളിക്കുന്ന പൊലീസുകാരെ ചീത്ത വിളിക്കുന്നതും പതിവായിരുന്നു. പാലാ സി.ഐ കെ.പി ടോംസൺ, എസ്‌.ഐ അഭിലാഷ് എം.ഡി, എ.എസ്‌.ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിനുമോൾ, ഷെറിൻ സ്റ്റീഫൻ ഹരികുമാർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details