കോട്ടയം:ഐഎന്‍എല്‍ കോട്ടയം ജില്ല കമ്മിറ്റി, വി ഹംസ ഹാജി പ്രസിഡന്‍റും, കാസിം ഇരുക്കൂര്‍ ജനറല്‍ സെക്രട്ടറിയുമായി പോകുന്ന കമ്മിറ്റിയുമായി സഹകരിച്ചുപോകുമെന്ന് അറിയിച്ചു.
പാര്‍ട്ടിയില്‍ ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയ രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാനാണ് കൊച്ചിയില്‍ സെക്രട്ടേറിയേറ്റ് യോഗം ചേര്‍ന്നതെന്നും യോഗത്തില്‍ ഇവര്‍ക്കെതിരെ നടപടി വരുമെന്ന് കണക്കുകൂട്ടിയാണ് അവരെയുംകൂട്ടി യോഗത്തില്‍നിന്ന് പ്രസിഡന്‍റായിരുന്ന പ്രൊഫ വഹാബ് സാഹിബ് ഇറങ്ങിപ്പോയതെന്നും ജില്ല ജനറൽ സെക്രട്ടറി റഫീക്ക് പട്ടരുപറമ്പിൽ പറഞ്ഞു.
19 അംഗ സെക്രട്ടേറിയറ്റ് യോഗത്തില്‍നിന്നും കേവലം അഞ്ച് ആളുകളാണ് ഇറങ്ങിപ്പോയതെന്നും അവര്‍ ഇറങ്ങിപ്പോയതിന്‍റെ പേരില്‍ പാര്‍ട്ടി പിളര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റഫീക്ക് പട്ടരുപറമ്പിൽ മാധ്യമങ്ങളോട് Also Read:അഞ്ചിൽ കൂടുതല്‍ കുട്ടികളുണ്ടെങ്കിൽ ധനസഹായം ; ആനുകൂല്യങ്ങളുമായി പാലാ രൂപത
എല്‍ഡിഎഫ് മുന്നണി, മന്ത്രിസഭ പ്രവേശനങ്ങള്‍ക്ക് ശേഷം കേരളത്തില്‍ ഐഎന്‍എല്ലിനുണ്ടാകുന്ന മുന്നേറ്റത്തില്‍ അസ്വസതമായ ലീഗ് നേതൃത്വത്തിന്‍റെ കൂടി സഹായത്തോടെയാണ് പാര്‍ട്ടിക്കും മുന്നണിക്കും നാണക്കേടുണ്ടാക്കുന്ന വിധം പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ഗുണ്ടകളെ ഉപയോഗിച്ച് കയ്യേറാന്‍ വഹാബ് അനുകൂലികള്‍ ശ്രമിച്ചതെന്നും റഫീക്ക് പട്ടരു പറമ്പിൽ പറഞ്ഞു.
എല്‍ഡിഎഫ് മുന്നണിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും ഐഎന്‍എല്ലിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ ലീഗില്‍ നിന്നും ക്വട്ടേഷന്‍ സ്വീകരിച്ചവരാണ് എറണാകുളത്തെ കഴിഞ്ഞ ദിവസത്തെ ഇറങ്ങിേപ്പോക്ക് നാടകത്തിന് നേതൃത്വം നല്‍കിയവര്‍. ഈ സംഘര്‍ഷവുമായി ഐഎന്‍എല്ലിന്‍റെ ഒരു പ്രവര്‍ത്തകനും യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാംപയിൻ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്നുണ്ടെന്നും ക്യാംപയിന്‍ വന്‍വിജയമാക്കുമെന്നും നേതാക്കള്‍ കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.