കേരളം

kerala

ETV Bharat / state

രാജ്യത്തെ ആദ്യ അക്ഷര മ്യൂസിയം കോട്ടയത്ത് ഒരുങ്ങുന്നു ; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത

നാട്ടകത്ത്​ ഇന്ത്യാപ്രസ്​ ​സ്ഥിതി ചെയ്‌തിരുന്ന സ്ഥലത്ത്​ 25,000 ചതുരശ്ര അടിയിലുള്ള കെട്ടിടമാണ് മ്യൂസിയത്തിനായി ഒ​രുക്കുന്നത്

letter museum  indias first letter museum  indias first letter museum in kottayam  museums construction work  indiapress  sahithya accademy  latest news in kottayam  latest news today  ആദ്യ അക്ഷര മ്യൂസിയം ഒരുങ്ങുന്നു  അക്ഷര മ്യൂസിയം  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി  ഇന്ത്യാപ്രസ്​ ലേബർ സൊസൈറ്റി  എപ്പിഗ്രഫി  മ്യൂസിയോളജി  തകഴി  ബഷീർ  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അക്ഷര മ്യൂസിയം

By

Published : Dec 7, 2022, 8:08 AM IST

കോട്ടയം : അക്ഷരനഗരിയിലൊരുങ്ങുന്ന അക്ഷര മ്യൂസിയത്തിനായി തറയൊരുക്കം തുടങ്ങി. നാട്ടകത്ത്​ ഇന്ത്യാപ്രസ്​ ​സ്ഥിതി ചെയ്‌തിരുന്ന സ്ഥലത്ത്​ 25,000 ചതുരശ്ര അടിയിലുള്ള കെട്ടിടമാണ് മ്യൂസിയത്തിനായി ഒ​രുക്കുന്നത്​. ഇതിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഉരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ്​ കെട്ടിടനിർമാണത്തിനുള്ള കരാർ. വിവിധ തട്ടുകളായുള്ള സ്ഥലം ജെ.സി.ബി ഉപയോഗിച്ച്​ നിരപ്പാക്കുന്ന ജോലികളാണ്​ ഇപ്പോൾ പുരോഗമിക്കുന്നത്​. മണ്ണ്​ നീക്കുന്നതിനൊപ്പം അടിത്തറയുടെ പൈലിങ്​ പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്​.

അക്ഷര മ്യൂസിയം

ഫെബ്രുവരിയിൽ മ്യൂസിയത്തിന് സഹകരണമന്ത്രി വി.എന്‍ വാസവന്‍ തറക്കല്ലി​​ട്ടതിന് പിന്നാലെ പണികൾ ആരംഭിച്ചെങ്കിലും നിലച്ചിരുന്നു. ഇതാണിപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്​​. ഇതിനിടെ പദ്ധതിക്ക്​ കാലതാമസം വരാതിരിക്കാനും സാങ്കേതിക പരിശോധന ഉറപ്പാക്കാനും സഹകരണ സംഘം രജിസ്ട്രാറുടെ ശുപാര്‍ശ അനുസരിച്ച്​ സഹകരണ വകുപ്പ് ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ച്​ ഉത്തരവിറക്കിയിരുന്നെങ്കിലും പിന്നീട്​ റദ്ദാക്കിയിരുന്നു.

ഇത്തരം ആശയക്കുഴപ്പങ്ങൾ അവസാനിപ്പിച്ചാണ്​ വീണ്ടും നിർമാണജോലികൾ നടക്കു​ന്നത്​. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ നാലേക്കർ സ്ഥലത്ത്​ അക്ഷര-ഭാഷ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയം പണിയാന്‍ സഹകരണ വകുപ്പ് പദ്ധതി തയ്യാറാക്കിയത്. ഒരു പുസ്‌തകം തുറന്നുവച്ച മാതൃകയിലാകും കെട്ടിടം ഉയരുക.

പത്തുകോടിയോളം രൂപ ചെലവഴിച്ച് നാല് ഘട്ടമായിട്ടായിരിക്കും അക്ഷര മ്യൂസിയം നിര്‍മിക്കുന്നത്. ആദ്യഘട്ടത്തിൽ ഗുഹാചിത്രങ്ങൾ, അച്ചടിയുടെ ഉത്ഭവം, വികാസം, പരിണാമം, പഴയ അച്ചടി യന്ത്ര പ്രവർത്തനം, മാതൃകാ പ്രദർശനം എന്നിവ മ്യൂസിയത്തിൽ ഒരുക്കും. ഇതിനായി പ്രാചീന ലിപികൾ അടക്കം ശേഖരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്​.

മൺമറഞ്ഞ എഴുത്തുകാരുടെ പ്രസംഗങ്ങൾ അവരുടെ ശബ്‌ദത്തിൽ കേൾക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കും. വെർച്വൽ റിയാലിറ്റി സംവിധാനത്തോടെ അവരുമായി സംവദിക്കാം. എഴുത്തും സാഹിത്യവുമായി ബന്ധപ്പെട്ട് പുരാവസ്‌തു - പുരാരേഖകളുടെ വിപുലമായ ശേഖരണം, സംരക്ഷണം, ഡിജിറ്റൽ /ഓഡിയോ ലൈബ്രറി, ഓഡിയോ വീഡിയോ സ്റ്റുഡിയോ, മൾട്ടിപ്ലക്‌സ് ആംഫി തിയേറ്റർ, വിപുലമായ പുസ്‌തക ശേഖരം, സുവനീർ ഷോപ്പ് പുസ്‌തകങ്ങളുടെ ആദ്യ പതിപ്പുകൾ,ആർക്കൈവിംഗ്, എപ്പിഗ്രഫി, മ്യൂസിയോളജി, കൺസർവേഷൻ വിഷയങ്ങളിൽ പഠന ഗവേഷണ സൗകര്യങ്ങള്‍ എന്നിവ വിവിധ ഘട്ടങ്ങളിലായി ഒരുക്കും.

തകഴി, ബഷീർ, കാരൂർ, പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജനം എന്നിവരുടെ മെഴുക് പ്രതിമകളും സ്ഥാപിക്കും. കവിത, ഗദ്യം, വൈജ്ഞാനിക സാഹിത്യം എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കാനും പദ്ധതിയുണ്ട്.

ABOUT THE AUTHOR

...view details