കോട്ടയം :കങ്ങഴ മുണ്ടത്താനത്ത് യുവാവിനെ വെട്ടിക്കൊന്ന ശേഷം കാല് അറുത്തുമാറ്റി പൊതുസ്ഥലത്ത് വച്ചു. മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കൽ തമ്പാൻ്റെ മകൻ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്നാണ് സൂചന.
വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കാറിലെത്തിയ മുഖംമൂടി ധരിച്ച രണ്ടുപേർ അറുത്തുമാറ്റിയ കാൽ മുണ്ടത്താനം ഇടയപ്പാറ ജങ്ഷനിൽ വച്ചതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്. തുടർന്നുനടത്തിയ അന്വേഷത്തിൽ ഇടയപ്പാറ ജങ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി റബ്ബര്‍ തോട്ടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.