കേരളം

kerala

ETV Bharat / state

സന്നദ്ധ പ്രവർത്തനം മറയാക്കി മദ്യ വില്‍പ്പന നടത്തിയ സംഘം പിടിയില്‍ - പിടിയില്‍

തമിഴ് നാട്ടിൽ നിന്നും ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിലാണ് സംഘം മദ്യം എത്തിച്ചത്.

illegal liquor  Erattupetta  സന്നദ്ധ പ്രവർത്തനം  സംഘം പിടിയില്‍  മദ്യം  പിടിയില്‍  എക്സൈസ്
സന്നദ്ധ പ്രവർത്തനം മറയാക്കി മദ്യം വില്‍പ്പന നടത്തിയ സംഘം പിടിയില്‍

By

Published : May 15, 2021, 4:45 AM IST

Updated : May 15, 2021, 6:15 AM IST

കോട്ടയം:കൊവിഡ് സന്നദ്ധ പ്രവർത്തനം മറയാക്കി കാറിൽ മദ്യ വില്‍പ്പന നടത്തിയ സംഘത്തെ എക്സൈസ് പിടികൂടി. ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ആസിഫ് .ടികെ, നടയ്ക്കൽ ഫർണിച്ചർ മാർട്ട് നടത്തി വരുന്ന ഇലക്കയം വീട്ടിൽ പരീകൊച്ച് ഇഎ എന്നിവരാണ് പിടിയിലായത്. കൂട്ടുപ്രതിയായ ഷിയാസ് എന്നയാളെ പിടികൂടാനുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈരറ്റുപേട്ട, പനകപ്പാലം, തലപ്പലം ഭാഗങ്ങളിലായാണ് തമിഴ്നാട് നിർമ്മിത മദ്യം ഇവര്‍ കാറിൽ വില്‍പ്പന നടത്തിയത്. തമിഴ്നാട്ടിൽ നിന്നും ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിലാണ് പച്ചക്കറി വണ്ടിയിൽ അവിടെ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യം പ്രതികള്‍ കടത്തിക്കൊണ്ടുവന്നത്.

also read: വ്യാജ പരാതി: സ്വപ്‌ന സുരേഷ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

അതേസമയം ഷിയാസിന്‍റെ വീട്ടില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളും അഞ്ച് ലിറ്ററോളം വ്യാജ മദ്യവും കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും ഇയാള്‍ ഓടി രക്ഷപ്പെട്ടതായും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കിയതായും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Last Updated : May 15, 2021, 6:15 AM IST

ABOUT THE AUTHOR

...view details