കോട്ടയം:കുമാരനെല്ലൂരിൽ ഭർത്താവും ഗുണ്ടാസംഘവും യുവതിയുടെ വീട് ആക്രമിച്ചു. സ്‌ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കുമാരനെല്ലൂര്‍ സ്വദേശി വിജയകുമാരി അമ്മയുടെ വീടിനുനേരെയാണ് ആക്രമണം. സംഭവത്തില്‍, തിരുവല്ല മുത്തൂർ സ്വദേശി സന്തോഷിനും ഒപ്പമുണ്ടായിരുന്നവര്‍ക്കുമെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.
യുവതിയുടെ വീട് ആക്രമിച്ച് ഭർത്താവും ഗുണ്ടാസംഘവും, പുറമെ അസഭ്യവര്‍ഷം, വധഭീഷണി; പ്രകോപനം സ്‌ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കം - സ്‌ത്രീധന തര്‍ക്കം യുവതിയുടെ വീട് ആക്രമിച്ചു
കോട്ടയം കുമാരനെല്ലൂരിൽ ഗുണ്ടാസംഘവുമായി വീട്ടിലെത്തിയ യുവാവ്, ഭാര്യയുടെ സഹോദരനെതിരായാണ് കൊലവിളി നടത്തിയത്
കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞും നല്‍കിയ 35 പവൻ സ്വര്‍ണം മുക്കുപണ്ടമാണെന്ന് ആരോപിച്ചുമാണ് ആക്രമണം. ജനുവരി 22ന് രാത്രിയിൽ വീട്ടിലെത്തിയ സംഘം ജനൽ ചില്ലുകൾ അടിച്ചുതകര്‍ക്കുകയും യുവതിയുടെ സഹോദരനെതിരെ വധഭീഷണി മുഴക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തു. വിജയകുമാരി അമ്മയുടെ മൂത്ത മകളുടെ ഭർത്താവാണ് സന്തോഷ്.
സ്‌ത്രീധനമായി നല്‍കിയ 35 പവൻ സ്വർണം മുക്കുപണ്ടം അല്ലെന്നും മകള്‍ വിദേശത്ത് നഴ്‌സായി ജോലി ചെയ്‌ത് വാങ്ങിയതാണെന്നും വിജയകുമാരി പറയുന്നു. കൂടുതല്‍ സ്വർണം ആവശ്യപ്പെട്ടാണ് സന്തോഷ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് യുവതിയുടെ സഹോദരൻ അനന്തു പറഞ്ഞു. കേസിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. യുവതി പ്രസവം കഴിഞ്ഞ് നിലവില്‍ കുമാരനെല്ലൂരിലെ വീട്ടിലാണുള്ളത്.