കോട്ടയം: തെരുവുനായ ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും സംസ്ഥാന സർക്കാർ കേരളവിൽ പദ്ധതി ഉപേക്ഷിച്ച ഉത്തരവ് ഇറക്കണമെന്നും ആവശ്യപ്പെട്ട് ഗാന്ധി സ്ക്വയറിൽ നിരാഹാരം തുടങ്ങി. കേരള ആൻറി കറപ്ഷൻ ഫോറം സംസ്ഥാന പ്രസിഡൻറ് ജെയിംസ് പാമ്പക്കലിന്‍റെ നേതൃത്വത്തിലാണ് നിരാഹാരം നടക്കുന്നത്. യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ സമരം ഉദ്ഘാടനം ചെയ്‌തു.
തെരുവുനായ ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണം; കോട്ടയം ഗാന്ധി സ്ക്വയറിൽ നിരാഹാരസമരം തുടങ്ങി - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത
തെരുവുനായ ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും സംസ്ഥാന സർക്കാർ കേരളവിൽ പദ്ധതി ഉപേക്ഷിച്ച ഉത്തരവ് ഇറക്കണമെന്നും ആവശ്യപ്പെട്ട് ഗാന്ധി സ്ക്വയറിൽ കേരള ആൻറി കറപ്ഷൻ ഫോറം സംസ്ഥാന പ്രസിഡൻറ് ജെയിംസ് പാമ്പക്കലിന്‍റെ നേതൃത്വത്തില്‍ നിരാഹാരം തുടങ്ങി
തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ സർവ്വകക്ഷിയോഗം വിളിച്ചു കൂട്ടണമെന്നും നിയമസഭയിൽ ബിൽ അവതരിപ്പിക്കണമെന്നും സജി മഞ്ഞകടമ്പില്‍ ആവശ്യപ്പെട്ടു. നായ സ്‌നേഹികളായ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് വാക്‌സിന്‍ കമ്പനികളുമായുള്ള ബന്ധം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം ടി തോമസ് പെരുവ യോഗത്തിൽ അധ്യക്ഷനായി. ജോർജ് ജേക്കബ്, വീ ജലാലി, ബാബു കുട്ടൻചിറ , മിനി കെ ഫിലിപ്പ്, ഈ വി പ്രകാശ്, പ്രൊഫസർ പി എൻ തങ്കച്ചൻ , എം കെ കണ്ണൻ,കുര്യൻ പി കുര്യൻ തുടങ്ങിയവരും സംസാരിച്ചു.