കോട്ടയം: രണ്ടാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച കോട്ടയത്ത് വൻ വാഹനത്തിരക്ക്. പാലാ നഗരത്തില്‍ വാഹനങ്ങളെ കൊണ്ട് നിറഞ്ഞ കാഴ്ചയാണ് ഉച്ചയോടെ ദൃശ്യമായത്.
വാഹനത്തിരക്കിൽ പാലാ നഗരം - പാല
ഗ്രാമ-നഗര വ്യത്യാസത്തോടെയാണ് ഇന്നലെ വൈകുന്നേരം ഇളവുകള്‍ സംബന്ധിച്ച ജില്ലാ കളക്ടറുടെ അറിയിപ്പെത്തിയത്
![വാഹനത്തിരക്കിൽ പാലാ നഗരം കോട്ടയം kottayam ഹോട്ട് സ്‌പോട്ട് hotspot പാല paala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7058009-8-7058009-1588598223342.jpg)
ഗ്രാമ-നഗര വ്യത്യാസത്തോടെയാണ് ഇന്നലെ വൈകുന്നേരം ഇളവുകള്‍ സംബന്ധിച്ച ജില്ലാ കലക്ടറുടെ അറിയിപ്പെത്തിയത്. ഇതിന്‍റെ ഭാഗമായി വിവധയിടങ്ങളിൽ കടകൾ തുറന്നു. ബേക്കറി, പലചരക്ക് കട, ഇലക്ട്രിക്കല്‍ കട, മൊബൈല്‍ഷോപ്പ്, വര്‍ക്ക് ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ തുറന്ന് പ്രവര്‍ത്തിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലെങ്കിലും സ്വകാര്യ വാഹനങ്ങള്‍ വന്‍തോതില്‍ നഗരത്തിലേക്കെത്തി. സാധാരണ ദിവസം പോലെ തന്നെ പാലാ നഗരത്തില്‍ തിരക്ക് അനുഭവപ്പെട്ടു. നഗരത്തിൽ പൊലീസ് ഉണ്ടായിരുന്നുവെങ്കിലും വലിയതോതിലുള്ള പരിശോധനകള്‍ ഇല്ലായിരുന്നു.