കോട്ടയം: ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച നിലയില്‍ അടിമാലിയില്‍ നിന്ന് കണ്ടെത്തിയ വീട്ടമ്മ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണി (55) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പക്ഷാഘാതം വന്ന് ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്ന ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ ജനുവരി 17നാണ് കണ്ടെത്തിയത്. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലൈലാമണിയെ മകന്‍ മഞ്ജിത് എത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റിയത്. മകനെ കാണാനാണ് ഇടുക്കിയിലെത്തിയതെന്നും കണ്ട ശേഷം തിരിച്ച് വരുന്ന വഴി വണ്ടി വഴിയരികില്‍ നിര്‍ത്തിയിട്ട് മൂത്രമൊഴിച്ചിട്ട് വരാം എന്ന് പറഞ്ഞ് ഭർത്താവ് പോവുകയായിരുന്നുവെന്നും ലൈലാമണി പൊലീസിന് മൊഴി നൽകിയിരുന്നു. രണ്ട് ദിവസമാണ് ലൈലാമണി കാറില്‍ കഴിഞ്ഞത്.
ഭർത്താവ് കാറിൽ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു - idukki
പക്ഷാഘാതം വന്ന് ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്ന ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ ജനുവരി 17നാണ് കണ്ടെത്തിയത്. രണ്ട് ദിവസമാണ് ലൈലാമണി കാറില്‍ കഴിഞ്ഞത്
ഭർത്താവ് കാറിൽ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു
ലൈലാമണിയെ ഉപേക്ഷിച്ച് പോയ ഭാർത്താവ് മാത്യുവിനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ചൊവ്വാഴ്‌ച അർദ്ധരാത്രിയോടെ ലൈലാമണിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാനന്തവാടിക്കടുത്ത് വാളാട് വെണ്‍മണിയിലാണ് ലൈലാമണി താമസിച്ചിരുന്നത്. കടബാധ്യതയുളളതിനാല്‍ വീട് വിറ്റതിന് ശേഷം ഭര്‍ത്താവ് മാത്യുവിനൊപ്പം വാടകവീട്ടിലായിരുന്നു താമസം.