കോട്ടയം: തീക്കോയി മാവടി കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു. ഇന്നു വൈകുന്നേരത്തെ ശക്തമായ മഴയിലുണ്ടായ ഇടിമിന്നലിലാണ് സംഭവം. ഇളംതുരുത്തിയിൽ മാത്യു (62) ആണ് മരിച്ചത്.
കോട്ടയത്ത് ഗൃഹനാഥൻ ഇടിമിന്നലേറ്റു മരിച്ചു - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത
കോട്ടയം തീക്കോയി മാവടി കട്ടൂപ്പാറയിൽ ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും ഗൃഹനാഥൻ മരിച്ചു
വീടിനുള്ളിൽ വച്ചാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, സംസ്ഥാനത്ത് പരക്കെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്‌ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തുലാവർഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് മഴ കനക്കാൻ കാരണം. തെക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.