തെരുവ് നായയുടെ ആക്രമണം, പരിക്കേറ്റ വീട്ടമ്മ ചികിത്സ തേടി - kottyam news updates
ഇന്ന്(സെപ്‌റ്റംബര്‍ 9) രാവിലെയാണ് പാലായില്‍ വീട്ടമ്മക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
തെരുവ് നായയുടെ ആക്രമണം, പരിക്കേറ്റ വീട്ടമ്മ ചികിത്സ തേടി
കോട്ടയം: പാലായിൽ തെരുവ് നായുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. തൊടുപുഴ സ്വദേശി സാറാമ്മക്കാണ് നായയുടെ കടിയേറ്റത്. ഇന്ന് (സെപ്‌റ്റംബര്‍ 9) രാവിലെയാണ് സംഭവം. ഭരണങ്ങാനം തീര്‍ഥാടന ദേവാലയത്തില്‍ നിന്ന് തിരിച്ച് പോകും വഴി മഹാറാണി ജംഗ്ഷനിൽ വച്ചാണ് നായയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ നാട്ടുകാര്‍ സാറാമ്മയെ പാല ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.