കോട്ടയം:മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിള സെല്‍വരാജിന്‍റെ ഭാര്യ രാജം(70) ആണ് മരിച്ചത്. പൊള്ളലേറ്റ സെല്‍വരാജിനെയും (76) മകന്‍ വിനീഷിനെയും (30) മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഹോളി മാഗ ഫെറോന പള്ളിയ്‌ക്ക് സമീപം ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം.
മണിമലയിൽ വീടിന് തീപിടിച്ചു; വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മകനും പരിക്ക്
പാറവിള സ്വദേശിനി രാജം ആണ് മരിച്ചത്. അപകടം ഇന്ന് പുലര്‍ച്ചെ 12.30 ന്. വീട്ടിലേക്ക് വഴിയില്ലാത്തത് രക്ഷ പ്രവര്‍ത്തനത്തിന് തടസമായി. വീടിന്‍റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു.
മണിമലയിൽ വീടിന് തീപിടിച്ചു
വീടിന്‍റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകളിലത്തെ നിലയിലുണ്ടായിരുന്ന വിനീഷിന്‍റെ ഭാര്യയും രണ്ട് മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ അഗ്നി ശമന സേനയ്‌ക്ക് എത്താന്‍ സാധിക്കാത്തത് രക്ഷ പ്രവര്‍ത്തനത്തിന് തടസമായി. വീടിന്‍റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ മണിമല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Last Updated : Feb 24, 2023, 1:42 PM IST