കോട്ടയം: പാലാ മരങ്ങാട്ടുപിള്ളിയിൽ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത
കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് പാലാ മരങ്ങാട്ടുപിള്ളിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്
ബൈക്ക് ഓടിച്ചിരുന്ന അരുവിക്കുഴി തകിടിയിൽ ജിമ്മിയെ (27) തലയ്‌ക്കും കാലിനും ഗുരുതരമായ പരിക്കുകളോടെ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളി പാലാ റോഡിൽ വ്യാഴാഴ്‌ച രാവിലെ 8.45 നായിരുന്നു അപകടം. മുന്നിൽ പോയ കാർ ഇൻഡിക്കേറ്റർ ഇടാതെ വലത്തേയ്ക്ക് തിരിഞ്ഞതിനെ തുടർന്ന് ബൈക്ക് രണ്ട് കാറുകൾക്കും ടാങ്കർ ലോറിയ്ക്കും ഇടയിൽ കുടുങ്ങുകയായിരുന്നു.
അപകടത്തെ തുടർന്ന് മരങ്ങാട്ടുപള്ളി പാലാ റോഡിൽ ഗതാഗത തടസവും ഉണ്ടായി. സംഭവം അറിഞ്ഞ് മരങ്ങാട്ടുപള്ളി പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.