ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ വീടിന് തീ പിടിച്ചു - ഈരാറ്റുപേട്ടയിൽ വീടിന് തീ പിടിച്ചു
താഴത്തുവീട്ടിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീപിടിച്ചത്. ഫ്രിഡ്ജില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ വീടിന് തീ പിടിച്ചു
കോട്ടയം:ഈരാറ്റുപേട്ട നടയ്ക്കലിൽ വീടിന് തീപിടിച്ചു. പത്താഴപ്പടി താഴത്തുവീട്ടിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീപിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു. വീട്ടുപകരണങ്ങളും പൂർണമായി നശിച്ചു. ഫ്രിഡ്ജില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് കണ്ട അയല്‍വാസികൾ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു. ആളപായമില്ല. ഓടും ആസ്ബറ്റോസ് ഷീറ്റും ചേര്‍ന്ന വീടിന് ആറ് ലക്ഷം രൂപയോളം നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.