കേരളം

kerala

ETV Bharat / state

ഇളവുകൾ തുണച്ചേക്കും.. പുതുവത്സരാഘോഷങ്ങൾക്ക് ഒരുങ്ങി കുമരകം - Tourism Kumarakom

പ്രതിരോധ സംവിധാനങ്ങള്‍ നടപ്പാക്കിക്കൊണ്ട് തന്നെയാണ് ഹൗസ് ബോട്ട് മേഖല സഞ്ചാരികളെ വരവേല്‍ക്കുന്നത്

House Boat Tourism Kumarakom  പുതുവത്സരാഘോഷങ്ങൾക്ക് ഒരുങ്ങി കുമരകം  ഹൗസ് ബോട്ട് ടൂറിസം മേഖല  Tourism Kumarakom  House Boat Tourism
കുമരകം

By

Published : Dec 26, 2020, 7:57 AM IST

കോട്ടയം: ക്രിസ്തുമസ് പുതുവത്സര സീസൺ ആയതോടെ കുമരകത്തെ ഹൗസ് ബോട്ട് ടൂറിസം മേഖലയിൽ പുത്തനുണര്‍വ്. കൊവിഡിനെ തുടര്‍ന്ന് കുമരകത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലായിരുന്നു. മണ്‍സൂണ്‍ പോലെ തന്നെ കുമരകത്തിന് വളരെ പ്രധാനപ്പെട്ട സീസണാണ് ക്രിസ്തുമസ് പുതുവത്സര സീസണ്‍. ഈ സമയത്ത് നിരവധി സഞ്ചാരികളാണ് കുമരകത്തേക്ക് എത്തിയിരുന്നത്. എന്നാല്‍ കൊവിഡ് ഉയര്‍ത്തിയ ഭീഷണി ടൂറിസം മേഖലയെ പാടെ തകര്‍ത്തപ്പോള്‍ ക്രിസ്തുമസ് പുതുവത്സ സീസണിലും ഒരു തിരിച്ചുവരവ് കുമരകം പ്രതീക്ഷിച്ചിരുന്നതല്ല. എന്നാല്‍ സഞ്ചാരികള്‍ ധാരാളമായി കുമരകത്തേക്ക് എത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

ഇളവുകൾ തുണച്ചേക്കും.. പുതുവത്സരാഘോഷങ്ങൾക്ക് ഒരുങ്ങി കുമരകം

കൊവിഡ് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ നടപ്പാക്കിക്കൊണ്ട് തന്നെയാണ് ഹൗസ് ബോട്ട് മേഖല സഞ്ചാരികളെ വരവേല്‍ക്കുന്നത്. ബോട്ടുകളില്‍ തെര്‍മല്‍ സ്‌കാനറുകള്‍, അണുനശീകരണ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും സഞ്ചാരികള്‍ കയറി ഇറങ്ങിയ ശേഷം ഹൗസ് ബോട്ടുകളില്‍ അണുനശീകരണം നടത്തുകയും ചെയ്യുന്നുണ്ട്. ഡിസംബര്‍ ആദ്യവാരം മുതല്‍ക്കേ ഹൗസ് ബോട്ട് ബുക്കിങ് ആരംഭിച്ചിരുന്നു. കായലില്‍ പകല്‍ യാത്രയ്ക്കായി ശിക്കാര ബോട്ടുകള്‍ തേടിയും ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്.

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതിയായത് മുതല്‍ ഹൗസ് ബോട്ടുകള്‍ പൂര്‍ണ്ണ സജ്ജമാക്കാനുള്ള നടപടികളും ബോട്ടുടമകള്‍ ആരംഭിച്ചിരുന്നു. മറ്റ് മേഖലകളില്‍ തൊഴില്‍ തേടി പോയിരുന്ന ജീവനക്കാരും തിരികെയെത്തി. ക്രിസ്തുമസ് പുതുവത്സര സീസണില്‍ സഞ്ചാരികള്‍ക്കായി പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. യാത്രാ നിരക്കുകളിലും വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details