കോട്ടയം: അതിതീവ്രമഴയ്‌ക്കുള്ള സാധ്യതയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്‌ച (03.08.2022) ജില്ല കലക്‌ടർ ഡോ. പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചു. നദികളിലും പാലങ്ങളിലും അടിയുന്ന മാലിന്യങ്ങൾ അപ്പപ്പോൾ മാറ്റാൻ ഇറിഗേഷൻ വകുപ്പിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടുകൾ മാറ്റാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി.
റെഡ് അലർട്ട്: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി - heavy rain at kerala
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്‌ടർ അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ടുകൾ മാറ്റാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി.
റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. മഴവെള്ളപ്പാച്ചിലിൽ കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളമൊഴുക്ക് തടസപ്പെടും വിധം അടിഞ്ഞ മരങ്ങളും മാലിന്യങ്ങളും നീക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റസ്‌ക്യു സ്റ്റേഷനിലെ ടീം അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘമാണ് മഴയെ അവഗണിച്ചും ദുരിതനിവാരണ പ്രവർത്തനത്തിലുള്ളത്.
നിലവിൽ മുണ്ടക്കയത്തുo മണിമലയിലും നദിയിലെ ജലനിരപ്പ് അപകട നിലയ്‌ക്ക് താഴെയാണ്.