കോട്ടയം: ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് ജില്ലയില്‍ രണ്ട് പേര്‍ മരിച്ചു. നീലിമംഗലം നട്ടശേരി സ്വദേശിയായ കുര്യൻ എബ്രഹാം, പെരുമ്പായിക്കാട് സ്വദേശിയായ സുധീഷ് എന്നിവരാണ് മരിച്ചത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധു വീട്ടിലേക്ക് മാറുന്നതിനിടെയാണ് കുര്യന്‍ അപകടത്തില്‍പെട്ടത്. രാത്രി വൈകിയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്‌ച രാവിലെ റോഡിനോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തിയത്.
കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് രണ്ട് പേര്‍ മരിച്ചു - കോട്ടയം
നീലിമംഗലം നട്ടശേരി സ്വദേശിയായ കുര്യൻ എബ്രഹാം, പെരുമ്പായിക്കാട് സ്വദേശിയായ സുധീഷ് എന്നിവരാണ് മരിച്ചത്.
കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് രണ്ട് പേര്‍ മരിച്ചു
സുധീഷിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചില്‍ സമീപത്തെ വെള്ളക്കെട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കിഴക്കന്‍ മേഖലയില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങിയെങ്കിലും ജില്ലയുടെ പടിഞ്ഞാറന്‍ മേഖല വെള്ളത്തിനടിയിലാണ്. ജില്ലയില്‍ 215 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,668 പേരെ മാറ്റി പാര്‍പ്പിച്ചു. അപ്പർകുട്ടനാടൻ മേഖലയിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതിനാൽ കൂടുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരും.