കോട്ടയം :കനത്ത മഴയെ തുടര്‍ന്ന് കോട്ടയം മൂന്നിലവില്‍ വീണ്ടും വെള്ളം കയറി. മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയം. വാകക്കാട് തോട് കര കവിഞ്ഞതോടെ മൂന്നിലവ് ടൗണ്‍ വെള്ളത്തിനടിയിലായി.
ഇന്നലെ (ജൂലൈ 31) രാത്രിയില്‍ പെയ്‌ത ശക്തമായ മഴയെ തുടര്‍ന്നാണ് മേഖലയില്‍ വെള്ളം കയറിയത്. മൂന്നിലവിന് പുറമെ മേലുകാവ് , തീക്കോയി , തലനാട് എന്നിവിടങ്ങളിലും വെള്ളം കയറി. ഇന്ന് (ഓഗസ്‌റ്റ് 1) മേഖലയില്‍ മഴയ്ക്ക് അല്‌പം ശമനമുണ്ടെങ്കിലും മലയോരത്ത് പെയ്‌ത്ത് ശക്തമാണ്.