കോട്ടയം : കൂട്ടിക്കൽ പ്ലാപ്പളിയിൽ ഉരുള്‍പ്പൊട്ടി 13 പേരെ കാണാതായി. മൂന്ന് വീടുകൾ ഒലിച്ചുപോയതായാണ് വിവരം. കാണാതായവരിൽ ആറ് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
കാണാതായവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കനത്ത മഴ തുടരുന്ന ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അറിയിച്ചു.