പാതാമ്പുഴ മേഖലയിലുണ്ടായ കാറ്റില്‍ വന്‍ നാശ നഷ്ടം - പാതാമ്പുഴ
കാര്‍ഷിക വിളകൾക്ക് കനത്ത നാശം
പാതാമ്പുഴ മേഖലയിലുണ്ടായ കാറ്റില്‍ വന്‍ നാശ നഷ്ടം
കോട്ടയം: പാതാമ്പുഴ മേഖലയിലുണ്ടായ കാറ്റില്‍ വന്‍ നാശനഷ്ടം. കാര്‍ഷിക വിളകൾക്ക് കനത്ത നാശം വിതച്ചു. പാതാമ്പുഴ, കുഴുമ്പള്ളി, ഈന്തുംപള്ളി മേഖലകളിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. ഗ്രാമ്പൂ, ജാതി തുടങ്ങിയവയാണ് കടപുഴകിയവയില്‍ ഏറെയും. 165 ഗ്രാമ്പൂ മരങ്ങള്‍, 105 ജാതി വൃക്ഷങ്ങള്‍, 1000 മൂട് കപ്പ, എന്നിവയും 250 കുരുമുളക് , 500റബ്ബര്‍ , 2800വാഴ, 72 കമുക്, എന്നിങ്ങനെ നിലംപൊത്തിയെന്നാണ് കണക്ക്. 33 ലക്ഷത്തില്‍പരം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.