കേരളം

kerala

ETV Bharat / state

പണമില്ലെന്ന കാരണത്താൽ ആർക്കും ചികിത്സ കിട്ടാതെ വരില്ല: ആരോഗ്യമന്ത്രി വീണ ജോർജ് - കരൾമാറ്റ ശസ്ത്രക്രിയ സർക്കാർ ആശുപത്രിയിൽ

പറമ്പുകര ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍റർ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്‌തു.

health minister veena george  parambukara health and wellness center  Liver transplant surgery in kerala hospital  Liver transplant surgery  ആരോഗ്യമന്ത്രി വീണ ജോർജ്  പറമ്പുകര ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍റർ  കേരളത്തിൽ പാവപ്പെട്ടവർക്ക് ചികിത്സ  കരൾമാറ്റ ശസ്ത്രക്രിയ  കരൾമാറ്റ ശസ്ത്രക്രിയ സർക്കാർ ആശുപത്രിയിൽ  തുറന്ന ഹൃദയ ശസ്ത്രക്രിയ
പണമില്ലെന്ന കാരണത്താൽ ആർക്കും ചികിത്സ കിട്ടാതെ വരില്ല: ആരോഗ്യമന്ത്രി വീണ ജോർജ്

By

Published : Sep 25, 2022, 7:51 AM IST

കോട്ടയം: പണമില്ലെന്ന കാരണത്താൽ ചികിത്സ കിട്ടാത്ത അവസ്ഥ കേരളത്തിൽ ആർക്കും ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മണർകാട് ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച പറമ്പുകര ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍റർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പറമ്പുകര ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍റർ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്‌തു

45 ലക്ഷം രൂപ ചെലവ് വരുന്ന കരൾമാറ്റ ശസ്ത്രക്രിയ ആദ്യമായി സർക്കാർ ആശുപത്രിയിൽ വിജയകരമായി നടത്തിയത് കോട്ടയം മെഡിക്കൽ കോളജിലാണ്. കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയോടെ മൂന്ന് കരൾമാറ്റ ശസ്ത്രക്രിയകളാണ് സർക്കാർ ആശുപത്രികളിൽ പൂർത്തിയായത്. ആദ്യത്തെ പത്തു കരൾമാറ്റ ശസ്ത്രക്രിയകൾ സൗജന്യമായാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെയും ലഭിക്കുന്ന മികച്ച ചികിത്സ സംവിധാനങ്ങൾ അതിലും മികച്ച രീതിയിൽ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എല്ലാ സർക്കാർ മെഡിക്കൽ കോളജുകളും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുറന്ന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി. കൂടാതെ, ഇവിടെ കോംപ്രഹെൻസിവ് സ്ട്രോക്ക് യൂണിറ്റിന്‍റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

2018ലെ വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച പറമ്പുകര കുടുംബാരോഗ്യ ഉപകേന്ദ്രത്തിന് 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലമായതിനാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന മുൻകരുതലോടെയാണ് 2637 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടം നിർമിച്ചത്.

കൂരോപ്പട പഞ്ചായത്തിലെ തോട്ടപ്പള്ളി ഉപ ആരോഗ്യേ കേന്ദ്രം, പള്ളിക്കത്തോട് പഞ്ചായത്തിലെ ആനിക്കാട് ഉപ ആരോഗ്യ കേന്ദ്രം, കടപ്ലാമറ്റം പഞ്ചായത്തിലെ മാറിയിടം ഉപ ആരോഗ്യ കേന്ദ്രം, കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത് ഉപ ആരോഗ്യ കേന്ദ്രം, തലയാഴം പഞ്ചായത്തിലെ കൊതവറ ഉപ ആരോഗ്യ കേന്ദ്രം എന്നിവയും ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍ററുകളായി ഉയർത്തുന്നതിന്‍റെ ഉദ്ഘാടനവും ഓൺലൈനായി ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഉമ്മൻ ചാണ്ടി എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു.

ABOUT THE AUTHOR

...view details