കോട്ടയം: ജില്ലയില്‍ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ജില്ലയിൽ വെച്ചൂർ, അയ്‌മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചത്.
also read:പോത്തൻകോട് കൊലപാതകം: കസ്റ്റഡിയിലുള്ള എട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
തുടർ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കലക്‌ടറേറ്റിൽ ചേർന്നു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി. തങ്കച്ചൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി, പഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.