കോട്ടയം:ഈരാറ്റുപേട്ടയില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ വസീം മാലിക് (20), അലാങ്കിർ ഷേക്ക് (21) എന്നിവരാണ് അറസ്റ്റിലായത്. 2.776 കിലോ കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു.
കോട്ടയത്ത് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍ - latest news in kerala
2.776 കിലോ കഞ്ചാവാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ഈരാറ്റുപേട്ട പൊലീസ് കണ്ടെടുത്തത്
എംഇഎസ് കവലയിലെ വാടക വീട്ടില്‍ നിന്ന് ഇന്നലെയാണ് ഇവരെ ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്‌ണു വി.വി, എ.എസ്.ഐ ഇക്ബാൽ പി.എ, സി.പി.ഓമാരായ ജിനു കെ.ആർ, അനീഷ് കെ.സി, ജോബി ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.