കോട്ടയം : പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ ഹരിത ബൂത്ത് ഒരുക്കി. നഗരസഭയുടെയും ശുചിത്വ മിഷന്‍റെയും നേതൃത്വത്തിലാണ് ബൂത്ത് ക്രമീകരിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ശുചിത്വ മിഷനും നഗരസഭ ആരോഗ്യ വിഭാഗവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ' കൈകോര്‍ക്കാം ചുവട് വയ്ക്കാം ഹരിത തെരഞ്ഞെടുപ്പിലേക്ക്'എന്ന സന്ദേശവുമായാണ് ഹരിത പെരുമാറ്റ ചട്ടമനുസരിച്ച് ബൂത്ത് ക്രമീകരിച്ചിരിക്കുന്നത്.
പാലാ സെന്‍റ് തോമസ് സ്‌കൂളില്‍ ഹരിതബൂത്ത് - പാലാ സെന്‍റ് തോമസ് സ്‌കൂളില്‍ ഹരിതബൂത്ത്
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ശുചിത്വ മിഷനും നഗരസഭ ആരോഗ്യ വിഭാഗവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.

ഹരിതബൂത്ത്
പരമ്പ്, തെങ്ങോല, ഇല്ലി, പായ എന്നിവ കൊണ്ടാണ് ബൂത്തിന്‍റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മാതൃകാ ബാലറ്റ് യൂണിറ്റ്, കൂജയില്‍ കുടിവെള്ളം, മുള കൊണ്ടുള്ള കപ്പ്, എന്നിവയൊക്കെ ബൂത്തിലുണ്ട്.
പാലാ സെന്‍റ് തോമസ് സ്‌കൂളില്‍ ഹരിതബൂത്ത്