കോട്ടയം :ജില്ലയിലുണ്ടായ മഴക്കെടുതിയെ തുടർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സംസ്ഥാന സർക്കാർ. നിലവിലെ പ്രവർത്തനങ്ങൾക്കായി ജില്ല കലക്ടർക്ക് 8.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച്, ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
മഴക്കെടുതി : കോട്ടയത്തിന് അടിയന്തര സഹായമായി 8.6 കോടി അനുവദിച്ച് സര്ക്കാര് - അടിയന്തര സഹായം
കോട്ടയം ജില്ല കലക്ടർക്ക് തുക അനുവദിച്ച്, ദുരന്തനിവാരണ വകുപ്പാണ് ഉത്തരവിറക്കിയത്
മഴക്കെടുതി: കോട്ടയത്തിന് അടിയന്തര സഹായമായി 8.6 കോടി അനുവദിച്ച് സര്ക്കാര്
വീടുകളുടെ അറ്റുകുറ്റപ്പണിയ്ക്കായി ആറ് കോടി രൂപയാണ് നൽകിയിരിക്കുന്നത്. ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി, മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം, ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം, മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം എന്നിങ്ങനെയാണ് സര്ക്കാര് ധനസഹായം.