കേരളം

kerala

ETV Bharat / state

സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ - മന്ത്രിമാർക്കെതിരെ ഗവർണർ

സർവകലാശാലകളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ നിയമിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം.

മുഖ്യമന്ത്രിയ്ക്കതിരെ ഗവർണർ  governor statement about university issue  university vc appointment  സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഗവർണർ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  സർവകലാശാലകളുടെ സ്വയംഭരണാവകാശം  ഗവർണറുടെ പ്രതികരണം  ഗവർണറുടെ പ്രതികരണം വിസി നിയമനം  താൻ റബ്ബർ സ്റ്റാമ്പല്ലെന്ന് ഗവർണർ  മന്ത്രിമാർക്കെതിരെ ഗവർണർ  വിസി നിയമനം ഗവർണർ
സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

By

Published : Sep 15, 2022, 6:48 PM IST

കോട്ടയം:സർവകലാശാല വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ട് നിൽക്കില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം. മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ല. ആരുടെയും ബന്ധുവെന്നത് യോഗ്യതയല്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട്

താൻ റബ്ബർ സ്റ്റാമ്പല്ലെന്നും ഗവർണർ പറഞ്ഞു. വിസി നിയമന ഭേദഗതിയിൽ ഒപ്പിടുമോ എന്ന ചോദ്യത്തിന് താൻ ബില്ലുകൾ ഒന്നും തന്നെ കണ്ടിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. സർവകലാശാലകളിൽ രാഷ്ട്രീയ നിറമുള്ള പോസ്റ്ററുകൾ പതിക്കാൻ എന്ത് അധികാരം. പോസ്റ്റർ പതിക്കുന്നവർ പണം അടയ്ക്കുന്നുണ്ടോ എന്നും ഗവർണർ ചോദിച്ചു.

നിയമവിരുദ്ധ നടപടികൾ നിയമവിധേയമാക്കാനാണ് ചില ബില്ലുകൾ. നിയമം തകർക്കാൻ ഗവൺമെന്‍റ് തന്നെ ശ്രമിക്കുമ്പോൾ കൂട്ട് നിൽക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു.

Also read: സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ABOUT THE AUTHOR

...view details