കോട്ടയം: എം.ജി യൂണിവേഴ്സിറ്റിയിൽ വീണ്ടും ഗവർണറുടെ ഇടപെടൽ. സിൻഡിക്കേറ്റ് അംഗത്തിന് ഉത്തരക്കടലാസുകൾ കൈമാറിയ സംഭവത്തിൽ വൈസ് ചാൻസിലറോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ട് പുനര്‍മൂല്യനിര്‍ണയത്തിലൂടെ ജയിപ്പിച്ചെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം. സര്‍വ്വകലാശാലയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ക്രമവിരുദ്ധമായി എന്തോ സംഭവിച്ചു; മാർക്ക് ദാന വിവാദത്തില്‍ വീണ്ടും ഗവർണർ - കെ.ടി ജലീല്‍
വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഗവർണർക്ക് നിർദ്ദേശം. ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. തെറ്റ് തിരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍.
മന്ത്രി നേരിട്ട് സര്‍വകലാശാല ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിച്ച സംഭവം വിവാദമായതിന് പുറമേയാണ് ഉത്തര കടലാസ് വിവാദവുമുണ്ടായത്. ഉത്തരകടലാസുകള്‍ കൈക്കലാക്കിയ ഡോ. പ്രഗാഷിനെതിരെ യൂണിവേഴ്സിറ്റി നടപടിയൊന്നും എടുത്തിരുന്നില്ലെന്ന് ഗവര്‍ണര്‍ക്ക് ബോധ്യമായതാണ് വിവരം. 31 ഉത്തരക്കടലാസുകൾ നൽക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയില്‍ ആർ.പ്രഗാഷ് 50-ൽ അധികം ഉത്തരക്കടലാസുകൾ കൈപ്പറ്റിയിരുന്നു. ഉത്തരക്കടലാസ് കൈപ്പറ്റിയത് വിവാദമായെങ്കിലും ആർ പ്രഗാഷിനെ അനുകൂലിക്കുന്ന നിലപാടാണ് വൈസ് ചാൻസിലർ എടുത്തിരുന്നത്.
യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ വിശ്വാസീയത തന്നെ ചോദ്യം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സിൻഡിക്കേറ്റ് അംഗത്തിനെതിരെയും അതിന് സമ്മതം നൽകിയ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർക്കെതിരെയും നടപടിയുണ്ടാകാനാണ് സാധ്യത. വി.സി നല്‍കിയ ആദ്യ റിപ്പോര്‍ട്ട് തള്ളിയ ഗവര്‍ണര്‍ കൃത്യമായ വിശദീകരണം ഉടന്‍ സമര്‍പ്പിക്കാനാണ് വി.സിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.