കേരളം

kerala

ETV Bharat / state

സിഎഫ് തോമസിനോട് സർക്കാർ രാഷ്ട്രിയ വിവേചനം കാണിക്കുന്നു: സജി മഞ്ഞക്കടമ്പിൽ - സി.എഫ് തോമസ് സ്‌മാരകം വിവാദം

മുൻ മന്ത്രിമാരായ കെഎം മാണിക്കും കെആർ ഗൗരിയമ്മക്കും ആർ ബാലകൃഷ്ണ പിള്ളക്കും സ്‌മാരകം നിർമ്മിക്കാൻ ബജറ്റിൽ തുക മാറ്റിയപ്പോൾ 40 വർഷക്കാലം തുടർച്ചയായി ചങ്ങനാശേരി എംഎൽഎയും മുൻ മന്ത്രിയും മാതൃകാ അധ്യാപകനും ആയിരുന്ന സിഎഫ് തോമസിനോട് വിവേചനം കാണിച്ചുവെന്ന് ആരോപണം.

Saji Manja Kadambil  രാഷ്ട്രീയ വിവേചനം  സജി മഞ്ഞക്കടമ്പിൽ  മുൻ മന്ത്രി സി.എഫ് തോമസ്  സി.എഫ് തോമസ് സ്‌മാരകം വിവാദം  Government discriminates former minister CF Thomas Saji Manjakadampil
മുൻ മന്ത്രി സിഎഫ് തോമസിനോട് സർക്കാർ രാഷ്ട്രിയ വിവേചനം കാണിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

By

Published : Jun 6, 2021, 4:17 PM IST

കോട്ടയം:മുൻ മന്ത്രി ആയിരുന്ന സിഎഫ് തോമസിനോട് എല്‍ഡിഎഫ് സർക്കാർ രാഷ്ട്രിയ വിവേചനം കാണിക്കുന്നുവെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. മുൻ മന്ത്രിമാരായ കെഎം മാണിക്കും കെആർ ഗൗരിയമ്മക്കും ആർ ബാലകൃഷ്ണ പിള്ളക്കും കോടികൾ മുടക്കി സ്‌മാരകം നിർമ്മിക്കാൻ എൽഡിഎഫ് സർക്കാർ ബജറ്റിൽ തുക മാറ്റി. 40 വർഷക്കാലം തുടർച്ചയായി ചങ്ങനാശേരി എംഎൽഎയും മുൻ മന്ത്രിയും മാതൃകാ അധ്യാപകനും ആയിരുന്ന സിഎഫ് തോമസിനോട് വിവേചനം കാണിച്ചുവെന്നാണ് സജി മഞ്ഞക്കടമ്പിൽ ആരോപിക്കുന്നത്.

മുൻ മന്ത്രി സിഎഫ് തോമസിനോട് സർക്കാർ രാഷ്ട്രിയ വിവേചനം കാണിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

Read more: ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളയ്‌ക്കും സ്‌മാരകം

അഴിമതി ആരോപണം പോലും കേൾപ്പിക്കാത്ത ആദർശത്തിൻ്റെ ആൾരൂപവും പൊതുപ്രവർത്തകർക്ക് മാത്യകയുമായിരുന്നു അദ്ദേഹം. സിഎഫ് തോമസിന് വേണ്ടി ബജറ്റ് പ്രസംഗത്തിൽ ഒരു വരി പരാമർശം പോലും നടത്താത്ത സർക്കാർ നിലപാട് അപലപനീയമാണെന്നും സജി കുറ്റപ്പെടുത്തി. സർക്കാർ സിഎഫ് തോമസിനെ മറന്നുവെങ്കിലും കേരള കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഎഫ് തോമസിൻ്റെ പ്രതിമ ഉൾപ്പെടെ സ്‌മാരകം നിർമിക്കുമെന്നും സജി പറഞ്ഞു.

Read more: കെ.എം മാണി സ്‌മാരകം; ബജറ്റിൽ തുക വകയിരുത്തിയതിൽ രാഷ്ട്രീയമില്ലെന്ന് രമേശ് ചെന്നിത്തല

ABOUT THE AUTHOR

...view details