കേരളം

kerala

ETV Bharat / state

വി​വാ​ഹ വാ​ഗ്‌ദാനം നൽകി പീ​ഡ​നം ; ​പ്രതി പൊലീസിൽ കീഴടങ്ങി - സബ്‌രജിസ്ട്രാർ ആഫീസ്

അ​റ​സ്റ്റി​ലാ​യ​ത് മുണ്ടക്കയം മടുക്ക മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയായ എ​രു​മേ​ലി സ്വ​ദേ​ശി വി​നു.

വി​വാ​ഹ വാ​ഗ്‌ദാനം നൽകി പീ​ഡ​നം  girl raped after being offered a marriage proposal  girl raped  ക്ഷേത്ര പൂജാരി  വിവാഹം  അറസ്റ്റ്  പീഡനം  പീഡിപ്പിച്ചു  സബ്‌രജിസ്ട്രാർ ആഫീസ്  പൊലീസ്
കോമു​ണ്ട​ക്ക​യ​ത്ത് വി​വാ​ഹ വാ​ഗ്‌ദാനം നൽകി പീ​ഡ​നം; ​പ്രതി പൊലീസിൽ കീഴടങ്ങി

By

Published : Jun 27, 2021, 8:32 PM IST

കോട്ടയം :കോമു​ണ്ട​ക്ക​യ​ത്ത് യുവതിയെ വി​വാ​ഹ വാ​ഗ്‌ദാനം നൽകി പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. എ​രു​മേ​ലി സ്വ​ദേ​ശി വി​നു​വാ​ണ് പിടിയിലായത്. യു​​വതി പരാതി നൽകിയതോടെ ഇയാൾ ​മുണ്ടക്കയം സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മുണ്ടക്കയം മടുക്ക മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന വിനു വി​വാ​ഹ വാ​ഗ്‌ദാനം നൽകി ക്ഷേത്രത്തിലെ ശാന്തി മഠത്തിൽ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്. എന്നാൽ മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചതോടെയാണ് ഇയാൾ തന്നെ ബോധപൂർവം ചതിക്കുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായത്.

ALSO READ:അന്ന് അന്നത്തിനായി ശിവഗിരിയില്‍ നാരങ്ങ വെള്ളം വിറ്റു ; ഇന്ന് ആനി ശിവ വര്‍ക്കല എസ്.ഐ

ഇതേ തുടർന്ന് യുവതിയും ബന്ധുക്കളും ചേർന്ന് വിനുവുമായി ചർച്ച നടത്തി. ഇതോടെ യുവതിയെ രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് ഇയാൾ സമ്മതിച്ചു. എന്നാൽ വിവാഹം പറഞ്ഞുറപ്പിച്ച ദിവസം സബ്‌രജിസ്ട്രാർ ഓഫിസിൽ യുവതിയും ബന്ധുക്കളുമെത്തിയെങ്കിലും വിനു വന്നില്ല.

യുവതി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതേതുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. മുണ്ടക്കയം സ്റ്റേഷനിൽ കീഴടങ്ങിയ വിനുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details