കേരളം

kerala

ETV Bharat / state

ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം ; തലയോലപ്പറമ്പില്‍ പെണ്‍സുഹൃത്തുക്കളിലൊരാള്‍ മരിച്ചു - ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമം

വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി ഗുരുതരാവസ്ഥയില്‍

friends who tried to commit suicide Vaikom  Vaikom Talayolaparambu has died obituary  ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമം  തലയോലപ്പറമ്പില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമം; തലയോലപ്പറമ്പില്‍ പെണ്‍കുട്ടി മരിച്ചു

By

Published : Apr 20, 2022, 3:09 PM IST

കോട്ടയം : വൈക്കം തലയോലപ്പറമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിയായ പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്. വീട്ടിൽ വഴക്കുപറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Also Read: മാതാപിതാക്കളോട് പിണങ്ങി പെട്രോളൊഴിച്ച് തീക്കൊളുത്തി ; 12കാരന് ദാരുണാന്ത്യം

ഒതളങ്ങ കഴിച്ചാണ് രണ്ട് പെൺകുട്ടികളും സ്വന്തം വീടുകളിൽവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ വെള്ളൂർ സ്വദേശി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ പെൺകുട്ടി നേരത്തെ പോക്സോ കേസിൽ ഇരയായിരുന്നു.

ABOUT THE AUTHOR

...view details