കോട്ടയം:പ്രണയപ്പകയിൽ വീണ്ടും അക്രമം. ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയായ പെൺകുട്ടിയെ മുൻ ആൺ സുഹൃത്താണ് ആക്രമിച്ചത്. കറുകച്ചാൽ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിറ്റിലെടുത്തു.
പ്രണയപ്പക; കോട്ടയത്ത് പൊലീസ് സ്റ്റേഷന് സമീപം പെൺകുട്ടിക്ക് കുത്തേറ്റു - love affair ex lover stabbed girl
പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിറ്റിലെടുത്തു
വീണ്ടും പ്രണയപ്പക: ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് മുൻ കാമുകനിൽ നിന്ന് കുത്തേറ്റു
സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിൽ എത്തിയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് സ്ഥലത്തെത്തിയ അഖിൽ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കത്രിക കൊണ്ട് നെഞ്ചിൽ കുത്താനുള്ള ശ്രമം തടുക്കുന്നതിനിടെ പെൺകുട്ടിയുടെ കൈയിലാണ് കുത്തേറ്റത്. കുത്തേറ്റ പെൺകുട്ടി സ്റ്റേഷനിലേക്ക് ഓടിക്കയറി. കൈയിലെ മുറിവ് ഗുരുതരമല്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് വേണ്ട ചികിത്സകൾ നൽകി വീട്ടിലേക്കയച്ചു.