കോട്ടയം :വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങി കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പെണ്‍കുട്ടിയെ രാത്രി മുഴുവൻ നടത്തിയ തിരച്ചിലിന് ശേഷം കണ്ടെത്തി. ശനിയാഴ്ച രാവിലെ 6.45നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോട്ടയം കറുകച്ചാൽ വെള്ളാവൂർ ഏറത്തുവടകര ആനക്കല്ലില്‍ ഇന്നലെ രാത്രി ഏഴരമുതലാണ് പെണ്‍കുട്ടിയെ കാണാതായത്.
കോട്ടയത്ത് 17 കാരി സഹോദരനോട് പിണങ്ങി വീടുവിട്ടു ; ഒരു രാത്രി മുഴുവൻ കാട്ടില്‍ - കോട്ടയത്ത് 17 കാരി സഹോദരനോട് പിണങ്ങി വീടുവിട്ടു
സംഭവം കോട്ടയം കറുകച്ചാൽ വെള്ളാവൂർ ഏറത്തുവടകര ആനക്കല്ലില്‍
പൂണിക്കാവ് സ്വദേശിനിയായ 17കാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയ ശേഷം രാത്രി വീടുവിട്ടിറങ്ങിയത്. ആനക്കല്ല് ഭാഗത്ത് ഒറ്റയ്ക്ക് നടന്നുവരുന്നതുകണ്ട് നാട്ടുകാർ വിവരം തിരക്കിയതോടെ പെണ്‍കുട്ടി സമീപത്തെ കുറ്റിക്കാട്ടില്‍ ഓടിക്കയറുകയായിരുന്നു.
തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. അപ്പോഴേക്കും പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ മണിമല പോലീസിൽ പരാതി നല്‍കിയിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രാത്രിയിൽ തന്നെ തിരച്ചിൽ ആരംഭിച്ചു. പുലർച്ചെ ഒരു മണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ തിരച്ചിൽ നിര്‍ത്തി രാവിലെ പുനരാരംഭിക്കുകയായിരുന്നു.